Jun 13, 2022

കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാന പ്രവൃത്തികളുടെ അവലോകനയോഗം നടത്തി.


കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാന പ്രവൃത്തികളുടെ അവലോകനയോഗം ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.മണ്ഡലത്തിലെ പ്രവൃത്തികളുടെ പുരോഗതിയും പരിശോധിച്ചു.
യോഗതീരുമാനങ്ങൾ.
1.തുരങ്കപാത-
പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം എൽ.എ നടപടികൾ പൂർത്തിയാക്കും.ഈ നടപടികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാവും.MoF അനുമതിക്കായി പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു.അനുമതികൾ ലഭിച്ചാൽ സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്യും.
2.കൈതപ്പൊയിൽ - അഗസ്ത്യൻമുഴി റോഡ്
ടെർമിനേഷന് ശേഷമുള്ള അവശേഷിക്കുന്ന പ്രവൃത്തി 16.06.2022 ന് ടെൻഡർ ക്ഷണിക്കും.അടിയന്തിര പ്രവൃത്തിയായ 1.3 കോടി രൂപയുടെ പ്രവൃത്തി 16.06.2022 ന് ടെൻഡർ ഓപ്പൺ ചെയ്യും.
3.മലയോര ഹൈവേ (കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച്)
അലൈൻമെന്റ് മാറ്റിയുള്ള റിവൈസ്ഡ് എസ്റ്റിമേറ്റ് ജൂൺ 25 നുള്ളിൽ സമർപ്പിക്കും.
4.ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡ്
അവശേഷിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനകം സമർപ്പിക്കും.30.06.2022 ന് ടെൻഡർ ഓപ്പൺ ചെയ്യും.
5.നോർത്ത് കാരശ്ശേരി-കക്കാടംപൊയിൽ റോഡ്
കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചു.അവശേഷിക്കുന്ന പ്രവൃത്തി ഉടൻ അറേഞ്ച് ചെയ്യണം.
6.കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത (ഓമശ്ശേരി -എരഞ്ഞിമാവ് റീച്ച്)
പ്രവൃത്തി വിലയിരുത്തുന്നതിന് പ്രൊജക്ട് ഡയറക്ടർ സന്ദർശനം നടത്തണം.
7.ചെമ്പുകടവ് പാലം - ഈ സീസണിൽ പൂർത്തിയാക്കും.
പോത്തുണ്ടി പാലം - ഡിസംബറിൽ പൂർത്തിയാക്കും.
കുപ്പായക്കോട് പാലം - പ്രത്യേക യോഗം വിളിക്കും.
വഴിക്കടവ് പാലം - ഈ ആഴ്ച ടി.എസ് നൽകും.
8.ഗവ.കോളേജ് ,കോടഞ്ചേരി ലൈബ്രററി ബ്ലോക്ക്
അവശേഷിക്കുന്ന പ്രവൃത്തിയുടെ സാങ്കേതികാനുമതി ജൂൺ 30 ന് നൽകും.
9.താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ്
രണ്ട് റീച്ചുകളുടെയും പ്രത്യേക യോഗം വിളിച്ചു ചേർക്കും.
10.അടിവാരം -കേളൻമൂല റോഡ്
ഇൻവെസ്റ്റിഗേഷൻ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only