Jun 30, 2022

കൂടാരഞ്ഞിയിൽ ശൈലി ആപ്പ് സർവ്വേ ക്ക് തുടക്കമായി..


കൂടരഞ്ഞിയിൽ  ശൈലിആപ്പ് ഉപയോഗിച്ചുള്ള സർവ്വേയുടെ ഔദ്യോഗിക ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ആദർശ് ജോസഫ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ജീവിത ശൈലി രോഗങ്ങളെ തടയുന്നതിനുള്ള ജീവതാളം പരിപാടിയുടെ ഭാഗമായി 30 വയസ്സിലധികം പ്രായമുള്ളവരിൽ രോഗ വ്യാപന തോത് നിർണയിക്കുന്നതിനുള്ള സർവ്വേ യാണ് ശൈലി ആപ്പ് ഉപയോഗിച്ച് ചെയ്യുന്നത്.സർവ്വേ നടത്തുന്ന തിന് ആശ പ്രവർത്തർക്കുള്ള പരിശീലന പരിപാടി  നേരത്തെ പൂർത്തീകരിക്കുകയും, പകർച്ച വ്യാധികളും, പകർച്ചേതര രോഗങ്ങളും തടയുന്നതിനുള്ള സംയുക്ത പദ്ധതി ആയ *ജീവരേഖ 2023* സംബന്ധിച്ച് വിളംബര റാലി നടത്തുകയും ചെയ്ത കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പദ്ധതി നടത്തിപ്പിൽ ബഹുദൂരം മുൻപിൽ എത്തിയതായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ആദർശ് ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ. വി. എന്നിവർ സംയുക്ത പ്രസ്താവന യിൽ അറിയിച്ചു.

യോഗത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് പദ്ധതി വിശദീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാരായ smt. റോസിലി ടീച്ചർ, smt ജറീന റോയ്, മെമ്പർ ശ്രീ. വി. എ. നസീർ, PHN ജോളി എന്നിവർ പ്രസംഗിച്ചു..
കൊടുവള്ളി ബ്ലോക്ക്‌ തല ആരോഗ്യ മേളയിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആശ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only