കൂടരഞ്ഞി:തനിയെ താമസിക്കുന്ന നിരാലംബംരായവരെ പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാരിന്റെ സംവിധാനങ്ങൾ നിലനിൽക്കേ കൂടരഞ്ഞി അങ്ങാടിയിൽ പുറമെ നിന്ന് വന്ന ഇത്തരക്കാരെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സമൂഹ്യ നീതി വകുപ്പിന്റെയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ കേരള സർക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളിൽ എത്തിച്ചെങ്കിലും അവിടെ നിന്നും ഇറങ്ങി വീണ്ടും അങ്ങാടികളിലെ കടത്തിണ്ണകളിലേക്ക് തിരിച്ചു വരുന്നതായി കാണുന്നു.
ആയതിനാൽ ഇത്തരക്കാർക്ക് പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും മറ്റു ശാരീരിക പ്രയാസങ്ങൾക്കും ഗ്രാമപഞ്ചായത്തിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടാവില്ല എന്നും ആയതിന്റെ ബാധ്യത ഇത്തരക്കാർക്ക് താമസിക്കാൻ അറിഞ്ഞോ അറിയാതെയോ സൗകര്യം ഒരുക്കികൊടുക്കുന്ന കെട്ടിട ഉടമകൾക്ക് മാത്രമായിരിക്കുമെന്നും പഞ്ചായത്ത് അറിയിക്കുന്നു.
Post a Comment