Jun 2, 2022

കനത്ത മഴയിൽ ലക്ഷങ്ങളുടെ നാശനഷ്ടം.


കൂടരഞ്ഞി :കുളിരാമുട്ടി, ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന
മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമിലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു.കൂടാതെ ബിജുവിന്റെ വീടിനു പുറകുവശം മണ്ണിടിഞ്ഞു അപകടവസ്ഥയിലുമായി. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഗ്രാമപഞ്ചായത് പ്രസിഡന്റും വാർഡ് മെമ്പർമാരും സംഭവസ്ഥലം സന്ദർശിച്ചു. പ്രകൃതിയുടെ വികൃതിയിൽ പകച്ചുനിൽകുവാണ് ബിജുവും കുടുബവും. മഴക്കാലം തുടങ്ങുമ്പോൾ മലയോരമേഖല മുഴുവനും ഭീതിയിലാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only