ആത്മ സൗരഭം തിരിച്ചറിയുന്ന പെൺജീവിതത്തിന്റെ കഥ പറയുന്ന ഷെബീന സുനിൽ രചനയും സംവിധാനവും നിർവഹിച്ച, "റെഡ് റോസസ് ഫ്രാഗ്രൻസ് ഓഫ് സെൽഫ്" എന്ന ചലച്ചിത്രം, ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.
സലാം കാരശ്ശേരി ഫിലിം സൊസൈറ്റി, ബി പി മൊയ്തീൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിനിമാസ്വാദന സായാഹ്നത്തിലായിരുന്നു പ്രദർശനം. പ്രൊഫ. അബ്ദുൽ ലത്തീഫ്, വിശാഖ് ശങ്കർ, ടി പി മുഹമ്മദ് സാദിഖ്, സാമൂഹിക പ്രവർത്തക കാഞ്ചന കൊറ്റങ്ങൽ തുടങ്ങിയ എഴുത്തുകാരും സംസ്കാരിക പ്രവർത്തകരും സിനിമാ ചർച്ചയിൽ സംബന്ധിച്ചു. സംവിധായിക ഷെബീന സുനിൽ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
എൻ എം മുഹമ്മദ് ഹാഷിർ അധ്യക്ഷത വഹിച്ചു. സലാം കാരമൂല, മലിക് നാലകത്ത്, ആസാദ് മുക്കം, എൻ അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.
Post a Comment