Jun 13, 2022

ശരീഫ് കാരശ്ശേരി ലോക കേരള സഭാംഗം


ദുബൈ: ലോക കേരള സഭ അംഗമായി ശരീഫ് കാരശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴിയെന്ന നിലയില്‍ രൂപം കൊണ്ടതാണ് ലോക കേരള സഭ. സഭയുടെ മൂന്നാമത് സമ്മേളനം അടുത്ത വ്യാഴം മുതൽ ശനിയാഴ്ച വരെ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഐ സി എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി, സിറാജ് ദിനപത്രം ഗൾഫ് മാനേജർ എന്നിങ്ങനെ സ്ഥാനങ്ങൾ വഹിക്കുന്നു.

കൊവിഡാനന്തര പ്രവാസത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനെ പ്രവാസികളെ സജ്ജമാക്കുന്നതിനും സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് നിര്‍ണായക സംഭാവന നല്‍കുന്ന വിഭാഗത്തിന്റെ ശാക്തീകരണം മുഖ്യപരിഗണന അര്‍ഹിക്കുന്ന വേളയിലാണ് സമ്മേളനം നടക്കുന്നത്.
പ്രവാസി കുടിയിറക്കവും നിലവിലുള്ള പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനം എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ലോക കേരള സഭയില്‍ സവിശേഷമായ ശ്രദ്ധനേടുകയും സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ട് വരികയും ചെയ്യുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്കുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only