കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്.
പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ച് അൻപതിനായിരം രൂപയാണ് ഇയാൾ കവർന്നത്. മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം.
Post a Comment