തിരുവമ്പാടി: കോഴിക്കോട് പട്ടണം വിട്ടു കഴിഞ്ഞാൽ കൽപ്പറ്റക്ക് ഇടയിലുള്ള ഏക വീവറേജസ് ഔട്ട്ലലറ്റായ തിരുവമ്പാടിയിൽ വിലകുറഞ്ഞ മദ്യം ഒന്നും തന്നെ സ്റ്റോക്കില്ല.
സാധാരണ കൗണ്ടറിൽ ക്വാർട്ടർ, ഹാഫ് ,ഫുൾ തുടങ്ങി ആയിരം രൂപയിൽ താഴെ വിലയുള്ള യാതൊരു വിധ മദ്യയും ലഭ്യമല്ല.
എന്നാൽ ആയിരം രൂപയ്ക്ക് മുകളിൽ വിലയുള്ള ഏതാനും ബ്രാൻറ് മദ്യം മാത്രം പ്രീമിയം കൗണ്ടറിലും, മറ്റു കൗണ്ടറിലും ലഭ്യവുമാണ്. മൂന്നാഴ്ചയിൽ അതികമായി ഇതേ അവസ്ഥ തന്നെയാണ്.
ഇതു മൂലം ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരാണ് ഏറെ തെറി വിളികേൾ കേട്ടുകൊണ്ടിരുന്നത്.
എന്നാൽ ബാറുകളിൽ യഥേഷ്ടം മദ്യം ലഭ്യവുമാണ്.
പെരിന്തൽമണ്ണ, പാലക്കാട് വീവറേജസ് വെയർ ഹൗസ് ഗോണുകളിൽ എല്ലാ തരത്തിലുള്ള മദ്യവും സ്റ്റോക്ക് ഉളപ്പോഴും, കോഴിക്കോട് വെയർഹൗസ് ഗോഡൗണിൽ നിന്നുമാണ് വില കുറഞ്ഞ മദ്യം വിതരണം നടക്കാത്തത്.
ആവശ്യത്തിന് മദ്യം സ്റ്റോക്കുണ്ടായിരുന്ന അവസരത്തിൽ പ്രതിദിനം 45 ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 ലക്ഷത്തിൽ താഴെ മാത്രമാണ് വിറ്റുവരവ്.
Post a Comment