കുട്ടികൾക്ക് ക്രിയാത്മകമായി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് GLPS ആനയാംകുന്ന് Gems സ്കൂൾ റേഡിയോ എന്ന ആശയത്തിലേക്കെത്തുന്നത്.എല്ലാ ക്ലാസ്സ് റൂമിലും സ്ഥാപിച്ച ക്യാബിനിലൂടെ കുട്ടികൾക്ക് ശ്രവിക്കാൻ കഴിയും.പൂർണ്ണമായും FM അവതരണ ശൈലിയിൽ വിദ്യാർത്ഥികളായ റഷഫാത്തിമ, ഹിന ഫാത്തിമ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
കുട്ടികളിലെ അറിവും സർഗാത്മകതയും വളർത്തുന്നതിനും പഠനവുമായി ബന്ധപ്പെട്ട പരിപാടികൾ, വിശേഷ ദിവസങ്ങളെക്കുറിച്ചുള്ള വിവരണം, അനുഭവം പങ്കുവെക്കൽ എന്നിങ്ങനെ നിരവധി പരിപാടികൾ സ്കൂൾ റേഡിയോയിലൂടെ അവതരിപ്പിക്കപ്പെടും.
മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാര നാഥൻ റേഡിയോ സ്റ്റേഷൻ്റെ ഉദ്ഘാടനവും, മ്യൂസിക്ക് ലോഞ്ചും,ലോഗോ പ്രകാശനവും നിർവ്വഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് 'വായനാ വസന്തം' എന്ന പരിപാടിക്കും തുടക്കം കുറിച്ചു.അമ്മ വായന, കുഞ്ഞുവായന, അധ്യാപക വായന.. എന്നിങ്ങനെ ഘട്ടങ്ങളായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.വാർഡ് മെമ്പർ, ശ്രീ കുഞ്ഞാലി മമ്പാട്ട് പരിപാടിക്ക് തുടക്കം കുറിച്ചു..
പുതിയ കുട്ടികൾക്ക് സമ്പൂർണ്ണ ഹോം ലൈബ്രറി രൂപീകരണത്തിനുള്ള.. കാശി കുഞ്ചി വിതരണം മുൻ ഹെഡ്മാസ്റ്റർ ശ്രീ സിദ്ദിഖ് മാഷ് നിർവ്വഹിച്ചു.
ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ ടി.അബൂബക്കർ, SMC ചെയർമാൻ ശ്രീ എ. പി മോയിൻ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഗസീബ് ചാലൂളി , സ്റ്റാഫ് സെക്രട്ടറി ശ്രീ അസീസ്, ഹെഡ് മാസ്റ്റർ ഇൻ ചാർജ് ഷൈല ജ ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു..
Post a Comment