Jun 15, 2022

കൊടുവള്ളിയിലെ അക്രമം; എംഎസ്‌ എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന്‌ കേസ്‌


കൊടുവള്ളി : എസ്‌എഫ്ഐ താമരശേരി ഏരിയാ സെക്രട്ടറിയെയും പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 20 എംഎസ്‌എഫ്‌ പ്രവർത്തകർക്കെതിരെ കൊടുവള്ളി പൊലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു. എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലമിന്റെ പരാതിയിലാണ്‌ നടപടി. 

തിങ്കൾ വൈകിട്ട്‌ നാലിന്‌ കൊടുവള്ളി ഗവ. ഹൈസ്‌കൂളിൽ എസ്‌എഫ്‌ഐ പ്രവർത്തകർ മെമ്പർഷിപ്പ്‌ ചേർക്കുന്നതിനിടെ എംഎസ്‌എഫുകാർ ആക്രമിക്കുകയായിരുന്നു. എംഎസ്‌എഫ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്  താജുദ്ദീൻ ഉദ്ഘടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ടി കെ അഖിൽ  അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സാദിഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഫിദൽ റോയസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഉണ്ണി കൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം നന്ദന, ഏരിയാ പ്രസിഡന്റ്‌ ഹിഷാം മുഹമ്മദ്‌ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only