അരീക്കോട് : പൂവത്തിക്കല്‍ സ്വദേശിയുടെ ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അരീക്കോട് പോലിസ് തിരിച്ചെത്തിച്ച് ഉടമയ്ക്കു കൈമാറി. പൂവത്തിക്കല്‍ പാവണ്ണ കൂട്ടകടവത്ത് റാഷിദിന്റെ മൊബൈലാണ് ഗോവയിൽ ട്രൈൻ യാത്ര ചെയ്യുന്നതിനിടെ നഷ്ടമായത്. വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ റാഷിദ് അരീക്കോട് പോലിസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.
തുടർന്ന് അരീക്കോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.വി ലൈജുമോന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ നഷ്ടപ്പെട്ട മൊബൈല്‍ മധ്യപ്രദേശില്‍ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മധ്യപ്രദേശ് പോലിസുമായി ബന്ധപ്പെട്ട് മൊബൈല്‍ വീണ്ടെടുത്ത് കൊറിയര്‍ വഴി അരീക്കോട് പോലിസ് സ്റ്റേഷനിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അരീക്കോട് എസ് എച്ച് ഒ സി.വി ലൈജുമോന്‍ മൊബൈല്‍ ഉടമയായ റാഷിദിന്ന് ഫോണ്‍ കൈമാറി. നഷ്ടപ്പെട്ടെന്ന് കരുതിയ ഫോൺ ഒടുവിൽ തൻ്റെ കൈകളിൽ തിരിച്ചെത്തിയ സന്തോഷത്തിൽ റാഷിദ് മടങ്ങി.
Post a Comment