തൃശ്ശൂർ: വിവാഹത്തിന് മുൻപ് ‘ഒളിച്ചോടി’ പ്രതിശ്രുത വരനും വധുവും. തിങ്കളാഴ്ചയാണ് ആരുമറിയാതെ ഇരുവരും യാത്രപോയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മാള സ്വദേശികളാണ് ഇരുവരും. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം അടുത്താണ് കഴിഞ്ഞത്. ഇതിന് പിന്നാലെ തിങ്കളാഴ്ച ആരുമറിയാതെ യുവാവിന്റെ ബൈക്കിൽ ഇരുവരും യാത്ര പോകുകയായിരുന്നു. ഇതിന് ശേഷം ഇരുവരും മൊബൈൽഫോൺ സ്വിച്ച് ഓഫും ചെയ്തു. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ ആശങ്കയിലായത്.
മൂന്നാറിലേക്ക് പോകുന്നു എന്ന് പിതാവിനോട് പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത്.
യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് സുഹൃത്തുക്കളിൽ നിന്നും യുവാവിന്റെ വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. ഇരുവരെയും കണ്ടെത്താൻ പോലീസ് ഊർജ്ജിത അന്വേഷണമാണ് തുടരുന്നത്.
ഇവരുടെ പ്രണയ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. നിർബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചത്.
Post a Comment