വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തദേവി മൂത്തേടത്ത് പദ്ധതിയുടെ കരട് രേഖ അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എ സൗദ ടീച്ചർ,രാജിത മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങൾ ആയ ഷാഹിന ടീച്ചർ, കെ. പി ഷാജി,എം ആർ സുകുമാരൻ, കുഞ്ഞാലി മമ്പാട്ട്,സമാൻ ചാലൂളി,കെ കോയ, ഷംസുദ്ദീൻ പി.കെ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. ടി അഷ്റഫ് എന്നിവർ സംസാരിച്ചു.ഉൽപാദന മേഖലയിൽ നെൽകൃഷി, പച്ചക്കറി കൃഷി, ഇടവിള കൃഷി, മൃഗ സംരക്ഷണം, പാൽ സബ്സിഡി എന്നിവക്ക് 46 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതി യിൽ വീട് നിർമാണത്തിനായി ജനറൽ വിഭാഗത്തിന് 40 ലക്ഷം രൂപയും,പട്ടികജാതി വിഭാഗത്തിന് 14 ലക്ഷം രൂപയും പട്ടിക വർഗ വിഭാഗത്തിന് 4ലക്ഷം രൂപയും വകയിരുത്തി.എസ്. സി വിദ്യർഥികൾക്ക് ലാപ് ടോപ് നൽകുന്നതിന് 6 ലക്ഷംരൂപയും എൻ. എം ഹുസൈൻ ഹാജി എസ്. സി കോളനി നവീകരണത്തിന് 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
വയോജനങ്ങൾക്ക് പാർക്ക് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപയും,വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം,മഹിളാ മഹോത്സവം,കക്കാട് സ്കൂളിന് സ്ഥലം വാങ്ങൽ, ആനയാം കുന്ന് എൽ. പി സ്കൂളിന് ഡൈനിംഗ് ഹാൾ, നോർത്ത് കാരശ്ശേരി അംഗനവാടി കെട്ടിടം എന്നിവക്കും കരട് പദ്ധതിയിൽ തുക നീക്കി വെച്ചിട്ടുണ്ട്..
Post a Comment