മുക്കം: സ്വർണ്ണ കള്ളകടത്ത് വിഷയത്തിൽ കറുത്ത വസ്ത്രവും മാസ്ക്കും ധരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച് യൂത്ത് കാരശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാസ്ക്ക് വിതരണം മുക്കം കടവ് പാലത്തിൽ വെച്ച് നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട് , ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഒളകര, നിഷാദ് വീച്ചി, തനുദേവ് കൂടാം പൊയിൽ, ഷിമിൽ ഇപി , സനിൽ, അസീൽ എന്നിവർ നേതൃത്വം നൽകി.
Post a Comment