ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അധികൃതരുടെ പിഴവ് മൂലം വീട്ടുകാർക്ക് ലഭിച്ചത് 3419 കോടി രൂപയുടെ വൈദ്യുതി ബിൽ. ബിൽ കണ്ട് അമ്പരന്ന് ശാരീരികാസ്വസ്ഥ്യം നേടിട്ട വീട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയങ്ക ഗുപ്ത എന്ന വീട്ടമ്മയുടെ പേലിലുള്ള ഗാർഹിക കണക്ണനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. ശരാശി 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ 3419 കോടിയുടെ ബിൽ കണ്ടപ്പോൾ അവർ അമ്പരന്നു. എന്നാൽ അധികൃതർ നടത്തിയ പരിശോധനയിൽ ക്ലർക്കിന് പറ്റിയ തെറ്റാണ് ബില്ലിലെ പിഴവിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് 1300 രൂപയുടെ പുതിയ ബിൽ നൽകി.
മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പവർ കമ്പനിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് പിതാവിന് അസുഖം വന്നതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രിയങ്ക ഗുപ്തയുടെ ഭർത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു. ജൂലൈ 20നാണ് ബിൽ ലഭിച്ചത്. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
Post a Comment