താമരശ്ശേരി : തന്റെ ഭാര്യയെ വശീകരിച്ച് നിയമവിരുദ്ധമായി അധീനതയിലാക്കിയെന്ന് ആരോപിച്ച് കൊടുവള്ളി സ്വദേശിയും ഇപ്പോൾ മുക്കത്ത് താമസക്കാരനുമായ ഭർത്താവ് നൽകിയ പരാതി പ്രകാരം കൂടരഞ്ഞി സ്വദേശിയും ആധാരം എഴുത്തുകാരനുമായ 61 കാരനെ പ്രതിയാക്കി കോടതി കേസെടുത്തു.
ഇന്ത്യൻ ശിക്ഷാനിയമം 498 വകുപ്പ് (ഭർതൃ മതിയായ സ്ത്രീയെ ദുഷ്ട ലക്ഷ്യത്തോടെ പ്രലോഭിപ്പിച്ചു കൊണ്ടുപോകൽ) പ്രകാരമാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് കേസെടുത്തത്.
അപകടത്തിൽ പരിക്കേറ്റ് താൻ ചികിത്സയിൽ കഴിയുന്ന അവസരത്തിൽ ഭാര്യയുമായി പ്രതി പരിജയത്തിൽ ആവുകയും, തുടർന്ന് വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചും വശീകരിച്ചും തന്റെ ഭാര്യയെ പ്രതി അധിനതയിൽ ആക്കുകയും ചെയ്തു എന്നാണ് യുവാവ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
ഇതു സംബന്ധിച്ച് യുവാവ് നേരത്തെ പോലീസിൽ പരാതി നൽകിയെങ്കിലും, പ്രതിക്കെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല എന്ന് പരാതിക്കാരൻ പറഞ്ഞു.
തുടർന്ന് അഡ്വക്കേറ്റ് കെ പി ഫിലിപ്പ് മുഖേന യുവാവ് നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി (II)കേസെടുത്ത് പ്രതിക്ക് സമൻസ് അയക്കാൻ ഉത്തരവായത്.
Post a Comment