പാലക്കാട് : അകത്തേത്തറയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. താഴെമുരളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്കൂൾ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിഷ്ണുവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. വൈകീട്ട് 5.30 തിന് അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.
ഉമിനി ഭാഗത്ത് നിന്ന് അകത്തേത്തറയിലേക്ക് വരികയായിരുന്നു സ്കൂൾ ബസ്. എതിരെ വന്ന ബൈക്ക്, ബസിന് നേരെ മുന്നിൽ പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണു ബസിനടിയിലേക്ക് തെറിച്ചു വീണു. ബസിന്റെ പിൻചക്രം വിഷ്ണുവിന്റെ തലയിലൂടെ കയറിയിറങ്ങി. ഏറെ പണിപ്പെട്ടാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണകുമാർ എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment