താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്, പുല്ലാഞ്ഞിമേട് എന്നീ ഭാഗങ്ങളിലാണ് റോഡിലേക്ക് കാടുകയറി എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ പറ്റാതെ അപകടങ്ങൾ പതിവായത്.
പുല്ലാഞ്ഞിമേട് ബസ്സ് സ്റ്റോപ്പിന് എതിർവശത്ത് അടിവാരം ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവരെ തൊട്ടടുത്ത് എത്തുന്നത് വരെ കാണാൻ പോലും സാധിക്കില്ല.
ഈ ഭാഗങ്ങളിലെ കാട് വെട്ടിമാറ്റാൻ അടിയന്തിര നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment