Jul 13, 2022

ഗുരുപൂർണ്ണിമ ദിനത്തിൽ ദേശീയ സംസ്ഥാന അവാർഡ് ജേതാവിനെ ആദരിച്ചു


കാരശ്ശേരി :
ജൂലായ് 13 ഗുരുപൂർണിമ ദിനത്തിൽ ബി.ജെ.പി കാരശ്ശേരി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ, സംസ്ഥാന അവാർഡ് ജേതാവ്, പ്രകൃതി ചികിത്സ വിദഗ്ധൻ, അഡ്വാൻസ്ഡ് യോഗ തെറാപ്പിസ്റ്റ് ,(gov. of india certified) ഹിപ്നോ തെറാപ്പി എന്നീ  മേഖലകളിൽ പ്രാവിണ്യം നേടുകയും ചെയ്ത ഡോ: അബ്ദുൽ ഹമീദ്  കാരശ്ശേരിയെ ആദരിച്ചു. മുക്കം മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ. പി. എസ്. ഹമീദ് കാരശ്ശേരിയെ പൊന്നാടയണിയിച്ചു. ചടങ്ങിൽ മണ്ഡലം  സെക്രട്ടറി രാജൻ കൌസ്തുഭം, ഏരിയ പ്രസിഡന്റ്‌ ഷിംജി വാരിയം കണ്ടി, രാജൻ കക്കിരിയാട്ട് എന്നിവർ സംബന്ധിച്ചു.
# sriGuruPurnima

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only