Jul 30, 2022

അംഗനവാടി കുട്ടികൾക്ക് വേണ്ടി പഠന സഹായികൾ നിർമ്മിച്ച് എൻ.എസ് എസ് വിദ്യാർത്ഥികൾ


മുക്കം: കോവിഡിന് ശേഷം തുറന്നപ്പോൾ അംഗനവാടികൾ  നേരിട്ട വലിയ പ്രയാസങ്ങളിലൊന്നാണ് പഠനോപകരണളായ  വസ്തുക്കളുടെ അപര്യാപ്തത. ഇത് മനസ്സിലാക്കിയ നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ വിവിധങ്ങളായ ചിത്രങ്ങൾ വരച്ച് കട്ടിയുള്ള കടലാസ്സിൽ ഒട്ടിച്ച് പഠനോപകരണങ്ങൾ തയ്യാറാക്കി. വിവിധ തരം പഴങ്ങൾ, പച്ചക്കറികൾ, പക്ഷികൾ, മൃഗങ്ങൾ, പുഷ്പങ്ങൾ , വാഹനങ്ങൾ തുടങ്ങിയവയുടെ മാതൃകയാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. യൂനിറ്റിലെ അൻപത് വിദ്യാർത്ഥികൾ ചേർന്ന് എഴുപതിലധികം പഠന സഹായികൾ തയ്യാറാക്കി. ഇത്തരത്തിൽ നിർമ്മിച്ച പഠന സഹായികൾ ഹയർ സെക്കണ്ടറിയിൽ പ്രദർശനത്തിന് വച്ചത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. പ്രദർശനത്തിന് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീജ മുഖ്യ അതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ പ്രസാദ് വി.കെ, പി.ടി.എ പ്രസിഡന്റും ഡിവിഷൻ കൗൺസിലറുമായ എം.കെ യാസർ , അധ്യാപകരായ ശ്രീനാഫ് കെ , പുഷ്പലത, സൈനുദ്ദീൻ, അമ്പിളി ,കമാലുദ്ധീൻ , പ്രജിത, ലസിത, സ്വാബിർ അംഗനവാടി അധ്യാപകരായ സൽമ, ശ്രീകല, സാറ, ആനയുംകുന്ന് ഹയർ സെക്കണ്ടറി എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷോബു , എൻ.എസ്.എസ് ലീഡർമാരായ അനന്ദു, അശ്വതി എന്നിവർ പങ്കെടുത്തു. സ്കൂൾ എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, വളണ്ടിയർമാരായ വിദുദേവ് , മയൂഖ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only