Jul 17, 2022

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെ എസ് ആർ ടി സി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്


പാലക്കാട്:  പന്നിയങ്കര ടോൾ പ്ലാസയിലേക്ക്കെ  എസ് ആർ ടി സി (ksrtc)ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക്  പോയ KSRTC ആണ് അപകടത്തിൽപെട്ടത് . ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത് .
അപകടത്തിൽ  20 പേർക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only