Jul 24, 2022

ശ്രീകാര്യത്ത് ബൈക്ക് തെന്നിവീണ് അപകടം, വിദ്യാർത്ഥിനി മരിച്ചു


തിരുവനന്തപുരം: ബൈക്കപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്.  ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൽകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 
ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ  ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയിൽ റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ  കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only