Jul 7, 2022

ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് സമാപിച്ചു.


മുക്കം: വിദ്യാ കൗൺസിൽ ഫോർ എജ്യൂക്കേഷൻ്റെ കീഴിൽ നടക്കുന്ന ഖുർആൻ ഫെസ്റ്റ് 
ഇൻസ്പിറോ -22 കോഴിക്കോട് ക്ലസ്റ്റർ തല മൽസരങ്ങൾ സമാപിച്ചു. കാറ്റഗറി 1 ൽ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ ഒന്നാം സ്ഥാനവും  വിദ്യാസദനം പുറക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കാറ്റഗറി 2 വിൽ അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പുതിയങ്ങാടി ഒന്നാം സ്ഥാനവും സ്കൂൾ ഓഫ് ഖുർആൻ & സയൻസ് ചേന്ദമംഗല്ലൂർ രണ്ടാം സ്ഥാനവും നേടി , കാറ്റഗറി 3 യിൽ വിദ്യാ സദനം പുറക്കാട് , അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പുതിയങ്ങാടി എന്നീ സ്കൂളുകൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ വച്ച് നടത്തപ്പെട്ട ഖുർആൻ ഫെസ്റ്റിൽ  വിവിധയിനങ്ങളായ ഖുർആൻ പാരായണം, ഹിഫ് ദ് , ക്വിസ് മൽസരം, കാലിഗ്രഫി തുടങ്ങിയ മത്സരങ്ങളിൽ കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നും പതിനൊന്ന് സ്ഥാപനങ്ങളിൽ നിന്നുള്ള 125 ഓളം മൽസരാർത്ഥികളാണ്  ഫെസ്റ്റിൽ    മാറ്റുരച്ചത്  .ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻറ് ജനാബ് ടി.ശാക്കിർ മത്സര പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . വിദ്യാ കൗൺസിൽ സംസ്ഥാന സമിതി അംഗം അബ്ദുൽ അസീസ് ഉമരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ച ചടങ്ങിൽ ,അൽ ഇസ് ലാഹ് ഇംഗ്ലീഷ് സ്കൂൾ മാനേജർ അബ്ദുൽ ഹക്കീം എം.ടി അധ്യക്ഷത വഹിച്ചു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ കൊടപ്പന വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.  സ്കൂൾ പ്രിൻസിപ്പൽ നജീബുറഹ്മാൻ കെ.ടി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ  ഖ്വാജാ മുഈനുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.

Photo : ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് ഉൽഘാടനം ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻറ് ജനാബ് ടി.ഷാക്കിർ സാഹിബ് നിർവ്വഹിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only