Jul 22, 2022

കൂടരഞ്ഞിയിൽ പകർച്ച വ്യാധി പ്രതിരോധ വേദി സംഘടിപ്പിച്ചു..


കുടരത്തി:
പകർച്ച -പകർച്ചതര രോഗങ്ങളെ തടയുന്നതിനുള്ള കൂടരഞ്ഞിയുടെ പ്രത്യേക കർമ്മ പദ്ധതി യായ ജീവരേഖ 2023 ന്റെ ഭാഗമായി മുഴുവൻ ഡിപ്പാർട്മെന്റ് പ്രതിനിധി കളെ പങ്കെടുപ്പിച്ചുകൊണ്ട് കൂടരഞ്ഞിയിൽ  പകർച്ച വ്യാധി പ്രതിരോധ വേദി സംഘടിപ്പിച്ചു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് യോഗം ഉത്ഘാടനം ചെയ്തു.
വിവിധ ഡിപ്പാർട്മെന്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് സ്ഥാപന തലം,പ്രാദേശിക തലം, സാമൂഹ്യ തലം എന്നീ മേഖല കളിൽ നടപ്പാക്കേണ്ട കർമ പദ്ധതി ക്ക് രൂപം നൽകി.
ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ Dr പ്രിയ മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് പദ്ധതി വിശദീകരണം നടത്തി.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ  V.S. രവീന്ദ്രൻ, ജറീന റോയ്, റോസിലി ടീച്ചർ എന്നിവരും, മെമ്പർ മാരായ ജോസ് തോമസ്, ജോണി വാളിപ്ലാക്കൽ, ബിന്ദു ജയൻ എന്നിവരും, ഹെഡ് മാസ്റ്റർ മാരായ സജി ജോൺ, നിയാസ് ചോലയിൽ എന്നിവരും പ്രസംഗിച്ചു.
മലമ്പനി മാസാ ചാരണത്തോടനുബന്ധിച്ചു ഹൈ സ്കൂൾ വിദ്യാർത്ഥി കൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്ക് പുരസ്‌കാരം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only