മണാശ്ശേരി എം. എ. എം. ഒ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമമായ MILAAP'22 ഭാഗമായി കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്നു വരുന്ന വിജ്ഞാനവും, വേഗതയും ഒരു പോലെ നിർണ്ണായകമായ ഓൺലൈൻ പ്രശ്നോത്തരിയിൽ ജീഷ്മ (2016-2019, കെമിസ്ട്രി) ഒന്നാം സ്ഥാനവും സുലൈഖ( 1992-1995, ബികോം), രണ്ടാം സ്ഥാനവും വൃന്ദ ലക്ഷ്മണൻ(1990-1992, പിഡിസി,4th ഗ്രൂപ്പ്) മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം, ജൂലൈ 24ന് മാമോക്കിൽ വെച്ചു നടക്കുന്ന MILAA'P സംഗമ വേദിയിൽ നടക്കും. കോളേജിന്റെ ആദ്യ ബാച്ചു മുതലുള്ള എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗമമാണ് സംഘാടകർ ലക്ഷ്യം വെക്കുന്നത്.
Post a Comment