കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ "സൗഹൃദം" 96 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹാദരം.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഹൈടെക് ക്ലാസ് മുറികളായി പുതിയ ബിൽഡിംഗിലേക്ക് മാറുന്നതിന്റെ മുന്നോടിയായി പഠനോപകരണങ്ങൾ വാങ്ങുവാൻ "സൗഹൃദം" 96 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സമാഹരിച്ച 37100 രൂപ സ്കൂളിന് സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും , സ്വന്തമായി ഭവനം ഇല്ലാത്തവർക്ക് ഭവനം നിർമ്മിക്കുന്നതിനും,സ്കൂളുകളിലേക്ക് ഇതിനു മുൻപും പലവിധത്തിലുള്ള പഠനോപകരണങ്ങൾ നൽകിയും മാതൃകാപരമായി മാറുകയാണ് ഈ സൗഹൃദ കൂട്ടായ്മ.
സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ പിടിഎ പ്രസിഡണ്ട് സണ്ണി പെരുകില്ലം തറപ്പേൽ അധ്യക്ഷനായി നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ജോർജ് സ്വാഗതം ആശംസിച്ചു.
"സൗഹൃദം" 96 ബാച്ച് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ജിനേഷ് തെക്കനാട്ട്, റിൻസി ടീച്ചർ, സെലന്റാ ബിജു, എന്നിവർ ചേർന്ന് സമാഹരിച്ച് തുക സ്കൂളിന് സമ്മാനിച്ചു.
Post a Comment