മുക്കം : കിൽക്കോത്തഗിരി റബ്ബർ കമ്പനി തിരുവമ്പാടി എസ്റ്റേറ്റ് തിരുവമ്പാടി, നീലേശ്വരം ഡിവിഷൻ സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല സമരത്തിന് യൂത്ത് ലീഗ് ഐക്യദാർഢ്യമർപ്പിച്ചു. പ്രകടനമായി വന്ന പ്രവർത്തർ സമരപ്പന്തലിൽ അവസാനിപ്പിച്ചു. ന്യായമായി സമരം ചെയ്യുന്ന തൊഴിലാളികൾക്ക് യൂത്ത് ലീഗിൻ്റെ സർവ്വ പിന്തുണയും പ്രഖ്യാപിച്ചു. യൂത്ത് ലീഗ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് അലി മുസ്ലിം ലീഗ് കാരമല വെസ്റ്റ് വാർഡ് പ്രസിഡൻ്റ് ചതുക്കൊടി മുഹമ്മദ് ഹാജി ജനറൽ സെക്രട്ടറി ടി.പി ജബ്ബാർ എം.എസ്.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അലി വാഹിദ് യൂത്ത് ലീഗ് ഗേറ്റുംപടി യൂണിറ്റ് പ്രസിഡൻ്റ് അംജദ് ഖാൻ യു.കെ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ പന്തപിലാൻ സെക്രട്ടറിമാരായ നിഷാദ് കെ.കെ, ഇൻഷാദ് കുമാരനെല്ലൂർ വാർഡ് ജനറൽ സെക്രട്ടറി നിസാമുദ്ധീൻ എം.എസ്.എഫ് കുമാരനെല്ലൂർ യൂണിറ്റ് ട്രഷറർ കെ.പി സൽമാൻ, ആസിഫ് കക്കാട് തുടങ്ങിയവർ സംസാരിച്ചു.
Post a Comment