Aug 14, 2022

കോഴിക്കോട് ഹോംനഴ്‌സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ


കോഴിക്കോട്: അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ(72)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.


രഹസ്യവിവരത്തെ തുടര്‍ന്ന് കെട്ടിടത്തിൽ കസബ സിഐഎൻ പ്രജീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ടൗൺ എ.സി.പി. ബിജുരാജിന്റെ നിർദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ എസ്.ഐ. പി. അനീഷ്, എസ്.സി.പി.ഒ.മാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പങ്കെടുത്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only