തിരുവമ്പാടി: തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിക്ക് നാടിന്റെ നാനാ വിഭാഗം ആളുകളുടെ അന്തിമോപചാരം. ചൊവ്വാഴ്ച വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒട്ടേറെ ആളുകൾ എത്തി. ഉച്ചയ്ക്ക് തിരുവമ്പാടി പാരിഷ് ഹാളിൽ പൊതു ദർശനത്തിന് വച്ചപ്പോഴും ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്.
സംസ്കാര ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം സീറോ മലബാർ സഭ വൈസ്. ചാൻസിലർ ഫാ. ജെയ്സൻ കാവിൽ പുരയിടത്തിൽ വായിച്ചു.
ക്രൈസ്തവ സഭയ്ക്കും സമുദായത്തിനും , കർഷക സമൂഹത്തിനും വേണ്ടി ബേബി പെരുമാലി ചെയ്ത സേവനങ്ങളെ താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സംസ്കാര ചടങ്ങിൽ അനുസ്മരിച്ചു.
ടൗണിൽ നടത്തിയ അനുസ്മരണ - അനുശോചന -യോഗം രൂപത വികാരി ജനറൽ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഫൊറോന വികാരി ഫാ.തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, രൂപത ഡയറക്ടർ ഫാ: സെബിൻ തൂമുള്ളിൽ, രൂപത പ്രസിസന്റ് ഡോ. ചാക്കോ കാളം പറമ്പിൽ , കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ബാബു കളത്തൂർ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, മുൻ എം എൽ എ ജോർജ് എം. തോമസ്, സി.പി. ചെറിയ മുഹമ്മദ്, ബെന്നി ലൂക്കോസ്, അഗസ്റ്റിൻ പുളിക്കക്കണ്ടം, ബാബു പൈക്കാട്ട്, മാജുഷ് മാത്യു, അഗസ്റ്റിൻ മഠത്തിപറമ്പിൽ ,ജോയി തൊമരക്കാട്ടിൽ, ജോളി ഉണ്ണിയേപ്പള്ളിൽ, തോമസ് വലിയ പറമ്പിൽ , ബെന്നി കിഴക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു
അനുശോചന യോഗം ലൈവ് കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://fb.watch/eGcD2wyEXH/
Post a Comment