Aug 12, 2022

ജില്ലയിലെ ആദ്യ സോളാര്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്


കൊടുവള്ളി:പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൊടുവള്ളിയിലെ വെണ്ണക്കാട് റോയല്‍ ആര്‍ക്കയിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.എല്‍.എമാരായ പി.ടി.എ റഹിം, എം.കെ മുനീര്‍, അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വെല്ലൂരി എന്നിവര്‍ പങ്കെടുക്കും.
ചാര്‍ജിംഗ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള 50 കിലോവാട്ട് സൗരോര്‍ജ്ജ സംവിധാനത്തില്‍ നിന്നും ഒരു ദിവസം ഏകദേശം 200 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഒരു കിലോവാട്ടിന് 20,000 രൂപ നിരക്കില്‍ 50 കിലോവാട്ടിന് 10 ലക്ഷം രൂപയാണ് അനെര്‍ട്ട് സബ്സിഡി നല്‍കുന്ന പദ്ധതി പ്രകാരമാണ് ഈ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. ഒരേ സമയം 2 കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള 142 കിലോവാട്ട് മെഷീന്‍, 3 ഓട്ടോറിക്ഷകള്‍ ചാര്‍ജ് ചെയ്യുന്നതിനുമുള്ള 10 കിലോവാട്ട് മെഷീന്‍ കൂടാതെ ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള 1.5 കിലോവാട്ട് ശേഷിയുള്ള മെഷീന്‍ എന്നിവയാണ് ഈ ചാര്‍ജിംഗ് സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only