കൊയിലാണ്ടി: വെങ്ങളം മേൽപ്പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൂടിയാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസ്സിനെ ഇടിക്കുകകയും കൂടെ മുന്നിൽ സഞ്ചരിച്ച ബൈക്കിനു പിറകിൽ ഇടിക്കുകയും പിറകെ വന്ന കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോയിലും ബൈക്കിൽ സഞ്ചരിച്ചവരെയും പരിക്കേറ്റതിനാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദ് സിപി യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ദേശീയപാതയിൽ അരമണിക്കൂറോളം ഇതിൻറെ ഭാഗമായി ഗതാഗതം സ്തംഭിച്ചു.
Post a Comment