കൂടരഞ്ഞി:ദേശീയ പതാക ലഭിക്കുന്നതിനായി സ്കൂളുകളിൽ പണം അടച്ച് കാത്തിരുന്ന കുട്ടികൾക്ക് പതാക ലഭിച്ചില്ലെന്ന് പരാതി.
സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 13 ന് വീടുകളിൽ പതാക ഉയർത്തുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് സ്കൂൾ വഴി പതാക എത്തിച്ചു നൽകും എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
കുടുംബശ്രീക്കായിരുന്നു പതാക തുന്നുന്നതിനുള്ള ചുമതല.
ഇത് പ്രകാരം സ്കൂളുകൾ വിദ്യാർഥികളിൽ നിന്നും പണം ശേഖരിച്ചെങ്കിലും പതാക ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഇതേ തുടർന്ന് രക്ഷിതാക്കൾ കടകളിൽ നിന്ന് പതാക വാങ്ങിയാണ് വീടുകളിൽ പതാക ഉയർത്തിയത്.
ബന്ധപ്പെട്ടവർ ആവിശ്യപ്പെട്ട പ്രകാരം ആവിശ്യമുള്ള പതാകയുടെ എണ്ണം കാണിച്ചുള്ള ലീസ്റ്റ് കൈമാറിയിരുന്നതായും പതാക ലഭിക്കാത്ത സ്ഥിതിയ്ക്ക് കുട്ടികളിൽ നിന്നും സ്വീകരിച്ച പണം തിരികെ നൽകുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ വിദ്യാഭ്യസ വകുപ്പ് തയ്യാറാകണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി ആവിശ്യപ്പെട്ടു.
Post a Comment