കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും കർഷക നേതാവുമായ ബേബി പെരുമാലിയുടെ സംസ്കാരം ഇന്ന് (03-08-2022- ബുധൻ) വൈകുന്നേരം തിരുവമ്പാടിയിൽ നടക്കും.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തിച്ച് പൊതു ദർശനത്തിന് വെച്ചു.
തിരുവമ്പാടി പഞ്ചായത്ത് അതിർത്തിയായ അഗസ്ത്യൻമൂഴിയിൽ ഫാ.തോമസ് നാഗപറമ്പിൽ, ഫാ. സബിൻ തൂമുള്ളിൽ, ഡോ. ചാക്കോ കാളംപറമ്പിൽ, ബെന്നി ലൂക്കോസ്, തോമസ് വലിയപറമ്പൻ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപതാ അധികൃതർ ഏറ്റുവാങ്ങിയ
മൃതദേഹം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് വസതിയിൽ എത്തിച്ചത്.
ഉച്ചയ്ക്ക് 01:30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയുടെ പാരിഷ് ഹാളിൽ 2.15 മുതൽ 3.15 വരെ പൊതു ദർശനത്തിനു വയ്ക്കും.
തുടർന്ന് 03:30 ന് സഭാ ബഹുമതികളോടെ സംസ്കാരം നടക്കും.
താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ,സീറോ മലബാർ സഭാ വക്താവ് ഫാ. അബ്രഹാം കാവിൽ പുരയിടത്തിൽ എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വൈകുന്നേരം 05:00 ന് ടൗണിൽ നടക്കുന്ന അനുശോചന യോഗത്തിൽ സാമൂഹ്യ - രാഷ്ട്രീയ - സഭാ നേതാക്കൾ പങ്കെടുക്കും.
കേരളത്തിലെ കർഷക സമൂഹത്തിന്റെ നിലനിൽപിനു വേണ്ടി പോരാടിയ കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ തലവൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ ,താമരശ്ശേരി ബിഷപ്പ് മാർ റെമിജീയൂസ് ഇഞ്ചനാനിയിൽ, മാനന്തവാടി ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി, കോഴിക്കോട് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗത മന്ത്രി ആന്റണി രാജു,കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി), എക്യൂമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷൻ, വൈ എം സി എ, ഇൻഫാം, ഹൈറേഞ്ച് സംരക്ഷണ സമിതി, മലങ്കര കാത്തലിക്ക് അസോസിയേഷൻ, എ കെ സി സി യുടെ വിവിധ രൂപതാ കമ്മിറ്റികൾ, എ കെ സി സി ഫരീദാബാദ് രൂപതാ സെക്രട്ടറി ജോബി നീണ്ടുക്കുന്നേൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ,കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം കുഴുമ്പിൽ, കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി എം ജോസഫ്, കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് സാലിഹ് കൂടത്തായി, കൊടുവള്ളി ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ബാബു കളത്തൂർ,കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, കെ പി സി സി നിർവാഹക സമിതി അംഗം മില്ലി മോഹൻ, ബി ജെ പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ , മുൻ എം എൽ എ ജോർജ് എം തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസീസ്, ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് സണ്ണി ഉഴുന്നാലിൽ, ടോമി കൊന്നക്കൽ,
ജോണി പ്ലാക്കാട്ട്,എ കെ മുഹമ്മദ്, ജോയി മ്ലാങ്കുഴി, എം കെ ഏലിയാസ്,കെ കെ ദിവാകരൻ,റോബർട്ട് നെല്ലിക്കത്തെരുവിൽ, സൈമൺ തോണക്കര, വിത്സൻ താഴത്തുപറമ്പിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് തുടങ്ങിയവർ അനുശോചിച്ചു.
മലയോര കുടിയേറ്റ മേഖലയുടെ വികസനത്തിനും സാംസ്കാരിക വളർച്ചക്കും ബേബി നല്കിയ നേതൃ പരമായ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടുമെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.
ബേബിയുടെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേർന്ന് അനുശോചനം രേഖപെടുത്തി.
മലയോരമേഖയിലെ എക്കാലത്തെയും നല്ല പൊതുപ്രവർത്തകനെ യാണ് ബേബി പെരുമാലിയുടെ മരണത്തിലൂടെ നഷ്ടമായതെന്നും വിവിധ പ്രക്ഷോഭ സമരങ്ങളിൽ നിറഞ്ഞ സാനിദ്ധ്യം ആയിരുന്നു അദ്ദേഹമെന്നും ബിജെപി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ പ്രസാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Post a Comment