Aug 14, 2022

കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെൻസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ തുടർന്ന്


ആലപ്പുഴ: പൊലീസ് ക്വട്ടേഴ്സിലെ കൂട്ടമരണ കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ സിപിഒ റെനീസാണ് ഒന്നാം പ്രതി. റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെൻസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ തുടർന്നെന്നാണ് പൊലീസ് കണ്ടത്തൽ. അന്വേഷണം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ ഡിസിആർബി കുറ്റപത്രം സമർപ്പിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസിൽ 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് ഉള്ളത്. സംഭവ ദിവസം രണ്ടാം പ്രതി ഷഹാന ക്വട്ടേഴ്സിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തുന്ന ഇഇഠഢ ദൃശ്യങ്ങളാണ് നിർണായക തെളിവുകൾ. റെനീസിനെതിരെ പരമാവധി ശാസ്ത്രീയ തെളിവുകളും അന്വേഷണം കണ്ടെത്തിയിട്ടുണ്ട്.


സ്ത്രീധനത്തിന്റെ പേരിൽ റെനീസ് നജ്‌ലയെ ഉപദ്രവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു . ഒപ്പം ഇയാളുടെ പെൺസുഹൃത്തിന്റെ പങ്കും തെളിഞ്ഞു.


മെയ് 10 നാണ് ആലപ്പുഴ പോലീസ് ക്വട്ടേഴ്സിൽ മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ കൊലപെടുത്തിയശേഷം മാതാവ് നജ്‌ല ആത്മഹത്യ ചെയ്തത്. മകളുടെയും കുട്ടികളുടെയും മരണത്തിന് കാരണം ഭർത്താവും സിവിൽ പോലിസ് ഓഫിസറുമായ റെനീസാണെന്നു ചൂണ്ടിക്കാട്ടി നജ്‌ലയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only