Aug 12, 2022

നിലമ്പൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടു


നിലമ്പൂർ: നെടുങ്കയം ഫോറസ്റ്റ്
സ്റ്റേഷൻ പരിധിയിൽ കൂട്ടം തെറ്റിയ നിലയിൽ
കഴിഞ്ഞ ദിവസം കണ്ടെത്തിയ
കാട്ടാനക്കുട്ടിയെ നിരന്തര
പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന്
കാട്ടാനക്കൂട്ടത്തോടൊപ്പം ചേർത്തു. രണ്ട്
ദിവസങ്ങൾക്ക് മുമ്പാണ് കാട്ടാനക്കുട്ടിയെ
നെടുങ്കയം ഐബി കോമ്പൗണ്ടിൽ
കണ്ടെത്തിയത്.
ചെറുപുഴ വളയംകുണ്ടിലെ
സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നും വനം
വകുപ്പ് അധികൃതർ കാട്ടാനകുട്ടിയെ പിടികൂടി
കാട്ടാനക്കൂട്ടത്തിനൊപ്പം വിടാൻ ശ്രമിച്ചെങ്കിലും
പരാജയപ്പെട്ടു. കുട്ടിയാന വീണ്ടും വഴി തെറ്റി
നാട്ടിലേക്ക് തന്നെ ഇറങ്ങി. ജനവാസ
മേഖലയിലേക്ക് കാട്ടാനകുട്ടി എത്തിയതോടെ
സെൽഫി എടുക്കാനും മറ്റുമായി നാട്ടുകാരും
കൂടി. ഇതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ
തുടർന്ന് കരുളായി വനം റെയിഞ്ച് ഓഫീസർ
എം എൻ നജ്മൽ അമീനിന്റെ നിർദേശ
പ്രകാരം നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ
വനപാലകർ സ്ഥലത്തെത്തി ആനക്കുട്ടിയെ
കൂട്ടിക്കൊണ്ടുപോയി. പല തവണ
പരിശ്രമിച്ചെങ്കിലും കുട്ടിയാനയെ
ആനക്കൂട്ടത്തിനൊപ്പം വിടാനായില്ല. ഒടുവിൽ
ഇന്ന് വീണ്ടും പരിശ്രമം തുടരുകയും
കാട്ടാനക്കുട്ടി ആനക്കൂട്ടത്തിനൊപ്പം
ചേരുകയുമായിരുന്നു. ലോക ഗജ ദിനത്തിൽ
തന്നെ അനാഥമായ കാട്ടാനക്കുട്ടിയ
ആനക്കൂട്ടത്തിനൊപ്പം ചേർക്കാനായിതിൽ
ചാരിതാർത്ഥ്യമുണ്ടെന്നായിരുന്നു വനം മ
എ കെ ശശീന്ദ്രൻ ഫോസ്ബുക്ക് പേജിൽ
കുറിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only