സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഗിരിജ എൻ പതാകയുയർത്തി. വാർഡ് മെമ്പർ ശ്രീ കുഞ്ഞാലി മമ്പാട്ട്, പി ടി എ പ്രസിഡണ്ട് ശ്രീ ഗസീബ് ചാലൂളി , എസ്.എം.സി. ചെയർമാൻ ശ്രീ ചെറിയ നാഗൻ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബു, എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി ഷിജില , ഷാജിത ഇസ്മായിൽ, ശ്രീ അബൂബക്കർ, ശ്രീ മോയിൻ, സ്കൂൾ ലീഡർ റഷ ഫാത്തിമ, അസീസ് മാസ്റ്റർ എന്നിവർ ആശംസകളർപിച്ച് സംസാരിച്ചു. തുടർന്ന് വന്ദേമാതരം നൃത്തശില്പവും 75 കുട്ടികൾ അണിനിരന്ന ദേശസ്നേഹ സംഗീതമാലയും കലാപരിപാടികളും അരങ്ങേറി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന സന്ദേശറാലിയിൽ സ്വാതന്ത്ര സമര സേനാനികളുടെ വേഷമണിഞ്ഞ് ബലൂണുകളും പ്ലക്കാർഡുകളും കയ്യിലേന്തി വന്ദേമാതരത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ സ്വാതന്ത്യത്തിന്റെ അമ്യത മഹോത്സവത്തിന് ചാരുതയേകി.
Post a Comment