Aug 10, 2022

സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; ഒരാള്‍ അറസ്റ്റിൽ


തിരുവനന്തപുരം: നേമത്ത് സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ നരുവാമൂട് പൊലീസിന്റെ പിടിയിലായി. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലേ പുത്തന്‍വീട്ടില്‍ നിന്ന് ഇപ്പോള്‍ തമിഴ്‌നാട് തിരുച്ചിയില്‍ താമസിക്കുന്ന ഗണേശന്‍ (44) ആണ് അറസ്റ്റിലായത്. 


നരുവാമൂട് ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ ഭാനുമതിയമ്മയുടെ മകള്‍ പത്മാവതിയെന്ന പത്മകുമാരി (52) യെ മൊട്ടമൂട് ഭാഗത്തുനിന്ന് സൈലോ കാറില്‍ തട്ടിക്കൊണ്ടുപോയി 40 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് ആദ്യ അറസ്റ്റ്.ജൂലൈ 29നായിരുന്നു കേസിന്നാസ്പദമായ സംഭവം.

 കൃത്യത്തിനുശേഷം ഇവരെ പ്രതി ഉള്‍പ്പെട്ട സംഘം കാപ്പിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only