തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ, സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അമൃത മഹോൽസവ ഘോഷയാത്ര നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ദേശീയ പതാകയിലെ നിറങ്ങൾക്ക് വ്യത്യസ്ത ഡിസ്പ്ലേകളിലൂടെ കുട്ടികൾ ആവിഷ്ക്കാരം നൽകി. സ്വാതന്ത്ര്യ സമര നേതാക്കളായി കുട്ടികൾ
വേഷപ്പകർച്ച നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ മത സൗഹാർദ്ദത്തിന്റെ പ്രതീകമായി ചട്ടയും മുണ്ടും കസവ് സാരിയും കാച്ചി മുണ്ടും ധരിച്ച് കുട്ടികൾ ഘോഷയാത്രയിൽ അണിനിരന്നു.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സാന്നിധ്യ സമൃദ്ധി നൽകിയ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, വികസന സ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രാഹം, പാമ്പിഴഞ്ഞ പാറ മെമ്പർ അപ്പു എന്നിവർ മുഖ്യ അതിഥികളായി.
ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ദിലീപ് മാത്യൂസ്, അബ്ദുൾ റഷീദ് ഖാസിമി, ജെസി.പി.ജെ, ഷോളി ജോൺ , Sr സോളി, ആൽബിൻ ആന്റണി, അബ്ദുറബ്ബ്, അയൂബ് എന്നിവരും സ്കൂൾ മന്ത്രിസഭാംഗങ്ങളായ ആയിഷ അംന, അബിജയ് ആർ ഷെമിൻ, ആൻ തെരേസ സുരേഷ്, അനുഗ്രഹ ചന്ദ്രൻ , അജത് ബിൻ അൻസാർ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു
Post a Comment