സ്വാതന്ത്ര്യദിനത്തിന്റെ 75ാം മത് വാർഷികത്തോടനുബന്ധിച്ച് നെഹ്രു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ആവാസ് തിരുവമ്പാടിയും, ആവാസ് സ്വയം സഹായ സംഘവും സംയുക്തമായി തിരുവമ്പാടി ടൗൺ കേന്ദ്രീകരിച്ച് ഹർ ഘർ തിരംഗ കാമ്പയിൻ സംഘടിപ്പിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് വിനു ആറങ്ങോട്ടിലിന് ദേശീയ പതാക നൽകി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ഉൽഘാടനം ചെയ്തു. 75 കുടുംബങ്ങൾക്ക് ദേശീയ പതാക വിതരണം ചെയ്താണ് ഹർ ഘർ തിരംഗ പരിപാടിയിൽ പങ്കാളിയായത്..ആവാസ് സ്വയം സഹായ സംഘം പ്രസിഡണ്ട് സുരേഷ് ബാബു മക്കാട്ട്ചാൽ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ, മലനാട് സർവീസ് സൊസൈറ്റി ഡയരക്ടർ ഹനീഫ ആച്ചപ്പറമ്പിൽ, ആവാസ് ഭാരവാഹികളായ ഗോപി ആറാം പുറത്ത്, അഡ്വ. പി.എ.സുരേഷ് ബാബു, സുന്ദരൻ.എ. പ്രണവം, കെ.ബി. നാരായണൻ കുട്ടി, സതീഷ് കുമാർ അമ്പലക്കണ്ടി, സന്തോഷ് മേക്കട, വി.സി.ഷാജി കല്ലുരുട്ടി, ഫാത്തിമ ഫഹ്മി, അനാമിക ബിജു, ചന്ദ്രൻ നായർ പുതിയോട്ടിൽ, പി.ബി. ഷാഗിൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. 5300 മീറ്റർ കേക്ക് ഉണ്ടാക്കിയതിന് ഗിന്നസ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടിയ കേക്ക് നിർമ്മാണ ടീമിലംഗമായ തിരുവമ്പാടി ഷാനവാസ് ബേക്കറി ഉടമ പി.ബി. ഷാഗിനെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാടയണിയിച്ച് അനുമോദിച്ചു.
Post a Comment