Aug 18, 2022

തോട്ടുമുക്കത്ത് വരുന്ന മദ്യശാലക്കെതിരെ മൈസൂർപറ്റ നിവാസികളുടെ പ്രതിഷേധം


തോട്ടുമുക്കത്ത്  ബീവറേജ് വരുന്നതിനെതിരെ മൈസൂർപറ്റ യുവാക്കളുടെ വേറിട്ട  പ്രതിഷേധം

തോട്ടുമുക്കത്ത് വരുന്ന ബീവറേജിനെതിരെ മൈസൂർപറ്റ യുവാക്കൾ,
 മൈസൂർപറ്റയിൽ നിന്ന്  തോട്ടുമുക്കത്തേക്ക്  പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധമറിയിച്ചു.


മൈസൂർപറ്റ അങ്ങാടിയിൽ നിന്ന് ആരംഭിച്ചപ്രകടനം തോട്ടുമുക്കം അങ്ങാടിയിൽ അവസാനിപ്പിച്ചു .

 പ്രദേശവാസികളുടെ എതിർപ്പ് മറികടന്ന് മദ്യശാല തുറക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രധിഷേധമായി ഇനിയും മുന്നോട്ട് പോകുമെന്നും, അതിനായി ജാതി മത രാഷ്ട്രീയ വിത്യാസങ്ങൾ ഇല്ലാതെ ഒരിമിച്ച് പ്രവർത്തിക്കുമെന്നും,
ഇതിനെതിരെ പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നും യുവാക്കൾ പറഞ്ഞു.


പ്രകടനത്തിന്
സുധി KB, ഷാലു, കെ.ഷറഫുദ്ധീൻ v, സെമി,  റിയാസ് P, നിസാർ, ഷംസുദീൻ, ജലീൽ, K ഷഹ്മിൽ, തോമസ് .തുടങ്ങിയവർനേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only