Aug 20, 2022

സുരക്ഷാ പിഴവ്; ജാഗ്രതാ നിർദേശം നൽകി ആപ്പിൾ


ഐഫോണുകൾ, ഐപാഡുകൾ, മാക്കിൻടോഷ് പഴ്സനൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുരക്ഷാപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ആപ്പിൾ ജാഗ്രതാനിർദേശം നൽകി. ഹാക്കർമാർക്ക് ഉടമസ്ഥനെപ്പോലെ ഈ ഉപകരണങ്ങളിൽ കടന്നുകയറാൻ കഴിയുംവിധം ഗുരുതരസ്വഭാവമുള്ള പിഴവുകളാണിതെന്ന് ആപ്പിൾ വെളിപ്പെടുത്തി.

ഐഫോൺ 6എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷൻ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയർ 2, ഐ പാഡ് മിനി 4 എന്നിവയും മാക് ഒഎസ് മോൺടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡുകളും ഭീഷണിയുടെ നിഴലിലാണ്. ഇവ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ആപ്പിൾ ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only