Aug 17, 2022

കര്‍ഷക ദിനം ആഘോഷിച്ചു


  മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷക ദിനം ആഘോഷിച്ചു.ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍,കർമ സേന അംഗങ്ങൾ,കര്‍ഷകര്‍ എന്നിവര്‍ അണിനിരന്ന കൃഷിദര്‍ശന്‍ വിളംബര ജാഥയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എടത്തിൽ ആമിനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തി രഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ പ്രസിഡന്റ്‌ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗദ ടീച്ചർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണൽ ശാന്ത ദേവി മൂത്തേടത്ത്, ഭരണസമിതി അംഗങ്ങ ളായ  ഷാഹിന ടീച്ചർ, സുനിത രാജൻ, റുക്കിയ റഹീം, ജംഷിദ് ഒളകര,കുഞ്ഞാലി മമ്പാട്ട്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ അടുക്കത്തിൽ മുഹമ്മദ്‌ ഹാജി,ഹരിദാസൻ തൂങ്ങലിൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ടി അഷ്‌റഫ്‌, കെ. കോയ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മികച്ച നെൽ കർഷകൻ അബൂബക്കർ സി. മാളിയേക്കലിന് എൻ. എം മുഹമ്മദ്‌ ഹാജി സ്മാരക സ്വർണ കോയിൻ ചടങ്ങിൽ പ്രസിഡന്റ്‌ സമ്മാനിച്ചു.മികച്ച സീനിയർ കർഷകൻ മുഹമ്മദ്‌ ഹാജി അടുക്കത്തിൽ, മികച്ച വാഴ കർഷകൻ ഹരിദാസൻ തൂങ്ങലിൽ, യുവ കർഷകൻ വഹാബ് പുതിയോട്ടിൽ, വനിത കർഷക ശോഭന പടിഞ്ഞാറയിൽ, കുട്ടി കർഷകൻ ജീസ് ജോസ്,ക്ഷീര കർഷകൻ അബ്ദു എള്ളങ്ങൽ, പച്ചക്കറി കർഷകൻ മോഹനൻ മൂത്തേടത്ത്, നഴ്സറി കർഷകൻ അബ്ദു പൊയിലിൽ , എസ്. സി കർഷകൻ കുഞ്ഞൻ കൂവപ്പാറ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 പ്രകൃതി കൃഷി എന്ന വിഷയത്തെ കുറിച്ച് റിട്ടയർഡ് അസിസ്റ്റന്റ് ഡയറക്ടർ കെ.ആർ അജിത് കുമാർ, തേനീച്ച കൃഷിയെ കുറിച്ച് ബാബു കൂരാപ്പിള്ളിൽ എന്നിവർ ക്ലാസ്സ്‌ എടുത്തു. കൃഷി ഓഫീസര്‍ ഫെബിത കെ. ടി സ്വാഗതവും കൃഷി അസ്സിസ്റ്റന്റ് എൻ. കെ ഹരികുമാർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only