തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് പുറകുവശം വച്ച് വർഷങ്ങളായി മദ്യ വില്പന നടത്തിയിരുന്ന ചോലക്കൽ ചന്ദ്രനെ മാഹി മദ്യവുമായി തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
തിരുവമ്പാടി എസ് ഐ. രമ്യ . ഈ. കെ സീനിയർ സിവിൽ പോലീസ് ഓഫീസർ അനീസ് കെ എം , എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പോണ്ടിച്ചേരിയിൽ നിന്നും മദ്യം കൊണ്ടുവന്ന് ചില്ലറയായും മൊത്തമായും വില്പന നടത്തുന്നയാളാണ് പിടികൂടിയ ചന്ദ്രന്റെനെന്നു പോലീസ് പറഞ്ഞു. തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ രണ്ട് കേസും എക്സൈസ് ഡിപ്പാർട്ട്മെൻറ് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും അടക്കം നാല് അബ്കാരി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇതിൽ ഒരു കേസിൽ ചന്ദ്രനെ ശിക്ഷിക്കുകയും ഹൈക്കോടതിയിൽ ചന്ദ്രൻ അപ്പീലിന് പോവുകയും ചെയ്തിട്ടുണ്ട്. മറ്റു കേസുകൾ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. പിടികൂടിയ ചന്ദ്രന്റെ സഹായികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ചന്ദ്രനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റി
Post a Comment