Aug 18, 2022

കൈരളി വാടക സ്റ്റോറിൻ്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു


മുക്കം പട്ടികജാതി വികസന സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ മാമ്പറ്റ യിൽ ആരംഭിച്ച കൈരളി വാടക സ്റ്റോറിൻ്റെ ഉദ്ഘാടനം  തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ്  നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിൻറെ പട്ടികജാതി സഹകരണ സംഘങ്ങൾക്കുള്ള വികസനവും പുനരുദ്ധാരണവും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 14 ലക്ഷം രൂപ അനുവദിച്ചത്, പട്ടികജാതി മേഖലയിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക, മിതമായ നിരക്കിൽ വാടക സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

 അസിസ്റ്റൻറ് രജിസ്ട്രാർ ശ്രീമതി റസിയ പി പി, യൂണിറ്റ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ ടി, കെ ബാബു ,റീന പ്രകാശ്, കെ ബാബുരാജ്, കെ ടി ശ്രീധരൻ, പി ഭാസ്കരൻ, എ.കല്യാണിക്കുട്ടി എന്നിവർ സംസാരിച്ചു. സംഘം പ്രസിഡണ്ട് ഒ കെ സ്വാമി സ്വാഗതം പറഞ്ഞു, സംഘം സെക്രട്ടറി കെ സുരേഷ് രാരോത്ത്  റിപ്പോർട്ട് അവതരിപ്പിച്ചു. 

SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് MLA ഉപഹാരം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only