പന്ത്രണ്ട് ദിവസമായി നടന്നു വരുന്ന സംയുക്ത
തൊഴിലാളി സമരത്തിന്
ഐക്യദാർഢ്യവുമായി
മുക്കം നഗരസഭ UDF കൗൺ
സിലർമാർ സമരപന്തൽ
സന്ദർശിച്ചു. കാലങ്ങളായി
തൊഴിലാളികൾക്ക് ലഭിച്ചു
കൊണ്ടിരിക്കുന്ന ആനുകൂ
ല്യങ്ങൾ പോലും എടുത്തു
കളയുന്ന മാനേജ്മെന്റ് സമീപനം തികച്ചും ഫാസിസ്റ്റ് നടപടി ആണെന്ന്
കൗൺസിലർമാർ ആരോപിച്ചു.
തൊഴിലാളി സമരത്തിന്റെ പ്രശ്നപരിഹാരത്തിന് ഭരണ ഉദ്യോഗസ്ഥലങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു
ത്യാഗസന്നദ്ധമായി സമരം ചെയ്യുന്ന
തൊഴിലാളികളെ മുക്കം നഗരസഭാ കൗൺസി ലർമാർ അഭിനന്ദിച്ചു.
പരിപാടിയിൽ വേണു കല്ലുരുട്ടി , ഗഫൂർ കല്ലുരുട്ടി , എം മധുമാസ്റ്റർ,
കൃഷ്ണൻ വടക്കയിൽ , റുബീന കെ.കെ.
റംലഗഫൂർ , ബിന്നി മനോജ് . സക്കീന കബീർ തുടങ്ങിയ കൗൺസിലർമാർ
പങ്കെടുത്തു.
Post a Comment