Aug 18, 2022

അവിഹിത ബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു


ചെന്നൈ: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്തതിൽ കോപാകുലയായ ഭാര്യ, ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളമൊഴിച്ചു. തമിഴ്നാട് റാണിപേട്ടിലാണ്  സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം.

റാണിപേട്ട് ബനവരത്തിന് സമീപത്തെ ഗ്രാമീണനായ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. രണ്ട് മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
തിങ്കളാഴ്ച ഇതേ ചൊല്ലി ഇരുവരും പരസ്പരം വഴക്കിടുകയും ചെയ്തു. പിന്നീട് പതിവുപോലെ ഇരുവരും ഉറങ്ങാൻ പോയി. അർധരാത്രിയോടെ ഉണർന്ന ഭാര്യ 'ശിക്ഷ' നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നു. വേദനകൊണ്ടുള്ള യുവാവിന്റെ നിലവിളി കേട്ടാണ് അയൽവാസികളെത്തിയത്.

തുടർന്ന് അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ബനവരം പൊലീസ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only