Aug 6, 2022

മൂന്നാർ കുണ്ടള പുതുക്കടിക്കു സമീപം വൻ തോതിൽ മലയിടിച്ചിൽ : ആളപായമില്ല


ഇടുക്കി/മാട്ടുപ്പെട്ടി: കുണ്ടള പുതുക്കടിക്കു സമീപം  വൻതോതിൽ മണ്ണിടിച്ചിൽ.. ആളപായമില്ല.എന്നാൽ അവിടെയുള്ള കടകൾക്കും
ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടന്നൊണ് ലഭിക്കുന്ന വിവരം. സാധാരണക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള  പ്രവർത്തനങ്ങൾ ഊർജിതമാക്കാർ ഫയർ ഫോഴ്സ് സംഘവും ദേവികുളം തഹൽസിദാറും പോലീസും പ്രദേശത്ത്  എത്തിച്ചേർന്നിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ ലഭ്യമയി.

 ലയങ്ങളിൽ നിന്നും
ആളുകളെ മാറ്റി പാർപ്പിച്ച്
142 കുടുംബങ്ങൾ താമസിക്കുന്ന
പ്രദേശമാണ്. 15 കുടുംബങ്ങൾ
ക്യാമ്പിലുണ്ട്. ബാക്കി 127 വീട്ടുകാർ
സാന്റോസ് കോളനിയിലെ ബന്ധു
വീടുകളിലേക്ക് മാറ്റി. എല്ലാ
കുടുംബങ്ങളും അവിടെ നിന്നും
മാറ്റിട്ടുണ്ട്. ഇപ്പോൾ കുണ്ടള LP
സ്കൂളിലാണ്. രാവിലെ ചെണ്ടു വര
HSS ലേക്ക് മാറ്റാം

ക്യാമ്പിൽ 20 പുരുഷൻമാർ 24
സ്ത്രീകൾ 18 കുട്ടികൾ ഉൾപ്പെടെ
ആകെ 62 ആളുകൾ ഉണ്ട്.

പുതുക്കുടി വിനായകർ കോവിൽ,
3 ചായക്കടകൾ 2 ഓട്ടോ റിക്ഷകൾ
എന്നിവക്ക് മേൽ മണ്ണ് വീണിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only