കൂടരഞ്ഞി: കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 നു തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും
കൂടരഞ്ഞി പഞ്ചായത്തിന് കീഴിലുള്ള കൂമ്പാറ സെന്ററാണ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കി ഉയർത്തുന്നത്. ഇതോടെ പ്രാഥമിക പരിശോധന, മരുന്നുകൾ, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാകും. കൂടാതെ ഇമ്മ്യുണൈസേഷൻ, പരിശോധന മുറി, ഐ.യു.ഡി., സ്റ്റോർ മുറി, കാത്തിരിപ്പ് ഏരിയ, മുലയൂട്ടുന്നത്തിനുള്ള മുറി തുടങ്ങിയവയും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. സ്റ്റാഫ് നഴ്‌സിന്റെ സേവനം സെന്ററിൽ ലഭ്യമാകും
Post a Comment