നാളെ മുതൽ 83.90 രൂപ
നിരക്കിൽ പൊതുജനങ്ങൾക്ക് ഇന്ധനം ലഭിച്ചു തുടങ്ങുമെന്ന്
ഇന്ത്യൻ ഓയിൽ അധാനി ഗ്യാസ് അധികൃതർ അറിയിച്ചു.
കിലോയിൽ -7.10 രൂപയുടെ കുറവാണ് വ അവസാനമായി രേഖപ്പെടുത്തിയത്.
പെട്രോളിന്റെയും ഡീസലിന്റെയും വിലയുമായി താരതമ്യം ചെയ്യുമ്പോൾ കുറയുന്ന സിഎൻജി വില കൂടുതൽ പ്രതീക്ഷകൾ ജനങ്ങൾക് നൽകുന്നു.
ഏറെക്കാലമായി കോഴിക്കോട് ജില്ലയിലെ സി എൻ ജി വാഹന ഉപഭോക്താക്കളെ സാരമായി ബാധിച്ചിരുന്ന സി എൻ ജി ടാങ്കർ ഫില്ലിംഗ് പ്രശ്നത്തിന് ശാശ്വത പരിഹരമായി, ഈ മാസം 16 ആം തീയതി മുതൽ കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിൽ SRS Lulu Trade Links എന്ന മദർ സ്റ്റേഷനിൽ നിന്നും സി എൻ ജി ടാങ്കറുകളുടെ ഫില്ലിംഗ് ആരംഭിച്ചു.
നിലവിൽ കോഴിക്കോട് ജില്ലയിൽ 12 സി എൻ ജി പമ്പുകൾ ആണ് പ്രവർത്തനം നടത്തുന്നത്,
ഇതിനു പുറമെ ഇന്ത്യനോയിൽ അദാനി ഗ്യാസിന്റെ ഉടമസ്ഥതയിൽ ഒരു സി എൻ ജി പമ്പ് ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂലിൽ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനൊപ്പം സി എൻ ജി ടാങ്കറുകളിലേക്കും ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ള മദർ സ്റ്റേഷനാണ് ഏകരൂളിൽ തയാറാക്കുന്നത്. ഇതോടൊപ്പം കോട്ടക്കടവ് ശ്രീഹാൻസ് സെയിൽസ് ആൻഡ് സർവീസ് എന്ന സി എൻ ജി പമ്പ്കൂടി ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.
പതിമംഗലം എച് പി സി എൽ വളപ്പിൽ പെട്രോളിയം, ഓമശ്ശേരി ഐ ഒ സി എൽ സർവീസ് കോഓപ്പറേറ്റീവ് പമ്പ് ഉൾപ്പടെ നാലോളം സി എൻ ജി പമ്പുകൾ കോഴിക്കോട് ജില്ലയിലും, കല്പറ്റ മാനന്തവാടി എന്നിവിടങ്ങളിൽ വയനാട് ജില്ലയിലും നവംബർ മാസത്തിൽ പ്രവർത്തനം തുടങ്ങും.
വീടുകളിലേക്ക് പാചക വാതകം പൈപ്പ്‌ലൈൻ വഴി എത്തിക്കുന്ന പ്രവർത്തി ഉണ്ണികുളം പഞ്ചായത്തിൽ പുരോഗമിക്കുക ആണ്, കുറഞ്ഞത് 25 ഓളം വീടുകൾ ഓണത്തിന് മുൻപ് കണക്റ്റ് ചെയ്യൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യനോയിൽ അദാനി ഗ്യാസ് പ്രതീക്ഷിക്കുന്നു.
ജില്ലയിലെ CNG പമ്പുകൾ:
1)KP KUNHI RAMAN AND SONS-NADAKKAVU
2)AROMA-CHEMANCHERI
3)KUNIYIL-ULLIYERI
4)SREERAG-PARAMBIL BAZAR
5)KMR-ADIVARAM
6)KAM FUELS- KUTTIYADI
7)JK FUELS- SAROVARAM
8)VATHIYAD-PAVAMANIROAD
9)MAS FUELS - ENGAPUZHA
10)FATHIMA PETROLEUM- PAYYOLI
11)C DEVADASAN AND BROTHERS- KARANTHUR
12)SRS LULU TRADE LINKS-UNNIKULAM
Post a Comment