കാരശ്ശേരി: ഐഎച്ച് ആർ ഡി കോളേജിലേക്കുള്ള റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത അറിയിച്ചു.ഈ വിഷയം ചൂണ്ടികാണ്ടി കെ എസ് ' യു തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്ക് നിവേദനം നൽകിയിരുന്നു.
റോഡ് പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തീകരിച്ചതായും രണ്ട് ദിവസത്തിനകം റോഡ് നിർമാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി രേഖാമൂലം ഉറപ്പു നൽകിയതായും കെ.എസ്.യു നേതാക്കളായ അമൽ തമ്പി ,തനുദേവ് കെ. പി, ഫായിസ് കെ. കെ, അഭിജിത് കെ എന്നിവർ പറഞ്ഞു.
Post a Comment